താജിന് ബേക്കലില്‍ സ്ഥലം അനുവദിച്ചു
തിരുവനന്തപുരം: കാസര്‍ക്കോട് ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ബേക്കല്‍ കോട്ടക്കടുത്ത് താജ് ഹോട്ടല്‍സ് ഗ്രൂപ്പിന് സ്ഥലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
നവംബര്‍ 15 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ.നായനാരാണ് ഇക്കാര്യം അറിയിച്ചത്. ഒബ്റോയി ഗ്രൂപ്പിന് ഇവിടെ നേരത്തെ തന്നെ സ്ഥലം അനുവദിച്ചിരുന്നുവെന്ന് നായനാര്‍ പറഞ്ഞു.
താജ് ഗ്രൂപ്പില്‍ നിന്ന് ഈടാക്കേണ്ട വാടകയെ കുറിച്ചും മറ്റും തീരുമാനിക്കുന്നതിന് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ടൂറിസം, റവന്യൂ സെക്രട്ടറിമാരും ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പ്പറേഷന്‍ എംഡിയും കാസര്‍ക്കോട് ജില്ലാ കളക്ടറും അംഗങ്ങളായിരിക്കുന്ന സമിതിയാണിത്. നായനാര്‍ അറിയിച്ചു.












Click it and Unblock the Notifications