Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ബാങ്ക് പണിമുടക്ക് പൂര്‍ണ്ണം

തിരുവനന്തപുരം: ബാങ്കിങ് മേഖലയുടെ സ്വകാര്യവല്കരണത്തിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ നവംബര്‍ 15 ബുധനാഴ്ച നടത്തുന്ന സൂചനാപണിമുടക്ക് കേരളത്തിലെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.

ഭൂരിപക്ഷം തൊഴിലാളികളും ഹാജരാവാതിരുന്നത് ബാങ്കിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചുവെന്ന് സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പത്തു ശതമാനത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ഇവിടെ ജോലിക്കു ഹാജരായത്. എസ്ബിടി ഉള്‍പ്പടെ മറ്റു ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും സമരം ബാധിച്ചിട്ടുണ്ട്.

പണിമുടക്കിയ തൊഴിലാളികള്‍ ബാങ്കുകള്‍ക്കു മുന്നില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധ പ്രകടനം നടത്തി.

പ്രധാന നഗരങ്ങളിലെ ത്തിലെ ബാങ്കുകളൊന്നും തുറന്നു പ്രവര്‍ത്തിച്ചില്ല. കൊച്ചി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പണിമുടക്കിയ ജീവനക്കാര്‍ പ്രകടനം നടത്തി. എം.ജി റോഡ് എസ്ബിടിക്ക് മുന്നില്‍ നടന്ന പ്രകടനത്തിന് കെ.എസ്. കൃഷ്ണ, ആര്‍. ചന്ദ്രശേഖരന്‍, പി.ജെ. പാപ്പച്ചന്‍, എം. വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊച്ചിയില്‍ സമരത്തെ അവഗണിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച എം.ജി. റോഡിലെ വൈശ്യ ബാങ്ക് റീജണല്‍ ഓഫീസ് സമരക്കാര്‍ അടപ്പിച്ചു.

പണിമുടക്കുന്ന ബാങ്ക് ജീവനക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍ഷ്വറന്‍സ് മേഖലയിലെ തൊഴിലാളികളും ബുധനാഴ്ച രാവിലെ രണ്ടു മണിക്കൂര്‍ പണിമുടക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+