മദ്യദുരന്തം: അന്വേഷണറിപ്പോര്‍ട്ട് ഹാജരാക്കണം - ഹൈക്കോടതി
കൊച്ചി: മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന രണ്ടു അന്വേഷക സംഘത്തോടും അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കേരള ഹൈക്കോടതി ആവശ്യപ്പട്ടുെ. ഈരണ്ടാഴ്ചകള്‍ കൂടുമ്പോള്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്‍സ്പെക്ടര്‍ ജനറല്‍ സിബി മാത്യ, ഡിഐജി വില്‍സണ്‍ എം. പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തോടാണ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയ്ക്ക് കോടതി ഇടപെടേണ്ട എന്തെങ്കിലും ആവശ്യം വന്നാല്‍ രണ്ടാഴ്ചയില്‍ കുറഞ്ഞ സമയത്തും സംഘങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.
ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണമാവശ്യപ്പെട്ട പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടന നല്‍കിയ ഹരജിയിന്മേലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റിസ് കെ.കെ. ഉഷയുടെ നേതൃത്വത്തിലുള്ളബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications