ഐഐടിഎം-കെ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരളത്തിലെ വിവരസാങ്കേതിക വിദ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുന്ന ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് മാനേജ്മെന്റ് (ഐഐടിഎം-കെ) രാഷ്ട്രപതി കെ.ആര്. നാരായണന് നവംബര്‍ 23 വ്യഴാഴ്ച ഉദ്ഘാടനം ചെയ്യും.
ഇന്‍സ്റിറ്റ്യൂട്ട് ചെയര്മാന് കെ.പി.പി. നമ്പ്യാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വിവരസാങ്കേതിക വിദ്യാരംഗത്ത് മികച്ച സ്ഥാപനമായി ഉയരാനുള്ള എല്ലാ സൗകര്യങ്ങളും ഇന്സ്റിറ്റ്യൂട്ടിലുണ്ടെന്ന് നമ്പ്യാര്‍ പറഞ്ഞു. കേന്ദ്ര ഇലക്ട്രോണിക്സ് വകുപ്പിന്റെ മുന്‍ സെക്രട്ടറിയാണ് നമ്പ്യാര്‍.
ഹാര്ഡ്വെയര്-സോഫ്റ്റ്വെയര് രംഗത്തെ കുതിച്ചു ചാട്ടം മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്‍സ്റിറ്റ്യൂട്ടിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റിറ്റ്യൂട്ടിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 30 കോടി ചെലവാക്കിയിട്ടുണ്ട്. ഐഐടിയും ഐഐഎമ്മും പോലുള്ള ഒരു സ്ഥാപനമായി ഐഐടിഎം-കെയെ ഉയര്‍ത്താനാണ് കേരള സര്‍ക്കാരിന്റെ ഉദ്ദേശ്യം.
ഇന്‍സ്റിറ്റ്യൂട്ടിലെ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാനായി അധികൃതര്‍ വിവിധ അന്താരാഷ്ട്ര സര്‍വകലാശാലകളുമായി ചര്‍ച്ച നടത്തി വരികയാണ്. അമേരിക്കയിലെ മെരിലാന്റ്, കാലിഫോര്‍ണിയ സര്‍വകലാശാലകളും ഇതിലുള്‍പ്പെടുമെന്ന് നമ്പ്യാര്‍ വ്യക്തമാക്കി.