നിഷാദ് സംഭവം: പൊലീസ് കുറ്റവാളികളെ രക്ഷിക്കുന്നു
തിരുവനന്തപുരം: നിലമേല്‍ എന്‍എസ്എസ് കോളേജിലെ ജനറല്‍ സെക്രട്ടറി നിഷാദിനെ മര്‍ദ്ദിച്ച കേസില്‍ പൊലീസ് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് കെഎസ്യു ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റിലായവരൊന്നുമല്ല യഥാര്‍ത്ഥ കുറ്റവാളികള്‍. അവരില്‍ പലര്‍ക്കും സംഭവവുമായി ഒരു ബന്ധവുമില്ല. യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് പൊലീസ് അവരെ അറസ്റു ചെയ്തിരിക്കുന്നത്. കുറ്റവാളികളെ കണ്ടെത്താന്‍ തിരിച്ചറിയല്‍ പരേഡു പോലും നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല - കെഎസ്യു സംസ്ഥാന പ്രസിഡണ്ട് സതീശന്‍ പാച്ചേനി ആരോപിച്ചു.
യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നവംബര്‍ 16 വ്യാഴാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തമെന്നും അദ്ദേഹം അറിയിച്ചു.
നവംബര്‍ 12 ഞായറാഴ്ചയാണ് യൂണിവേഴ്സിറ്റി കോളേജിലെ ഒരു സംഘം എസ്എഫ്ഐക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും പുറത്ത് കത്തികൊണ്ട് എസ്എഫ്ഐ എന്നെഴുതുകയും ചെയ്തത്. നിലമേല്‍ കോളേജിലെ കെഎസ്യു പ്രവര്‍ത്തകനാണ് നിഷാദ്.












Click it and Unblock the Notifications