ലോഡ്ഷെഡിംഗ് പോയപ്പോള്‍ വോള്‍ട്ടേജ് കുറഞ്ഞു
കോഴിക്കോട്: ലോഡ്ഷെഡിംഗ് പിന്‍വലിച്ചതോടെ കേരളത്തിലെ മിക്ക ഭാഗങ്ങളിലും കനത്ത വോള്‍ട്ടേജ് ക്ഷാമവും അപ്രഖ്യാപിത കറന്റ്കട്ടും സാധാരണമായി. രാത്രിയായാല്‍ തീരെ കുറഞ്ഞ വോള്‍ട്ടേജാണ് മിക്ക സ്ഥലങ്ങളിലും. ഇടക്കിടെ കറന്റ് പോവുന്നതും പതിവായിട്ടുണ്ട്.
മലബാറിലാണ് വൈദ്യുതിക്ഷാമം രൂക്ഷമായിരിക്കുന്നത്. മുമ്പുതന്നെ വൈദ്യുതിക്ഷാമം കൊണ്ട് ബുദ്ധിമുട്ടുന്ന മലബാറില്‍ പവര്‍കട്ട് പിന്‍വലിച്ചതോടെ തീരെ കുറഞ്ഞ വോള്‍ട്ടേജ് മാത്രമേ രാത്രിസമയങ്ങളില്‍ ലഭിക്കുന്നുള്ളൂ. രാത്രി പത്ത് മണി കഴിഞ്ഞാലും ബള്‍ബുകള്‍ കത്തുന്നത് മങ്ങിത്തന്നെ.
പവര്‍കട്ട് പിന്‍വലിച്ചതിനു ശേഷം പല സ്ഥലങ്ങളിലും ഇടക്കിടെ കറന്റ് പോകുന്നത് പതിവായി. വൈദ്യുതിപ്രവാഹം കൂടിയതു കാരണം ചിലയിടങ്ങളില്‍ ലൈന്‍ ഉരുകുകയും ഫീസ് കത്തിപോവുകയും ചെയ്യുന്നുണ്ട്. അപ്പോഴും വൈദ്യുതി കിട്ടുന്ന അവസരങ്ങളില്‍ ബള്‍ബുകള്‍ മുനിഞ്ഞുകത്തുക മാത്രമേ ചെയ്യുന്നുള്ളൂ.
കണ്ണൂരും കാസര്‍ക്കോട്ടും ഗ്രാമങ്ങളിലാണ് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായിരിക്കുന്നത്. വയനാട്ടില്‍ ചെറുകിട വ്യവസായത്തെയും ഇത് ബാധിച്ചു. വോള്‍ട്ടേജ് കുറവ് കോഴിക്കോട് ജില്ലയിലെ ജലവിതരണത്തെ ഇടക്കിടെ തടസപ്പെടുത്തുന്നു. മലപ്പുറത്ത് ഇടക്കിടെ വൈദ്യുതി പോവുന്നത് പതിവാണ്.
പാലക്കാട്, തൃശൂര്‍,എറണാകുളം,പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വോള്‍ട്ടേജ് പ്രശ്നമുണ്ട്.












Click it and Unblock the Notifications