കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മുന്‍മേയറെ പ്രോസിക്യൂട്ട് ചെയ്യണം

  • By Staff
Google Oneindia Malayalam News

കൊച്ചി: കോര്‍പ്പറേഷനു വേണ്ടി സ്ഥലമെടുത്ത വകയില്‍ ഏഴരക്കോടി രൂപയുടെ സാമ്പത്തികക്രമക്കേട് നടത്തിയതിന് ഉത്തരവാദികളായ മുന്‍മേയറെയും സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് നഗരസഭയിലെ പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടു.

നവംബര്‍ 15 ബുധനാഴ്ച എറണാകുളം കെപിസിസി ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കോര്‍പ്പറേഷനിലെ ചവര്‍ സംസ്കരണത്തിനായി സ്ഥലമെടുത്തതില്‍ ഏഴരക്കോടി രൂപ നഷ്ടമുണ്ടായെന്ന എജി റിപ്പോര്‍ട്ട് എഫ്ഐആര്‍ ആയി സ്ഥിരീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ചു ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ നഗരസഭാ ഓഫീസിനു മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സത്യഗ്രഹം നടത്തുമെന്ന് പ്രതിപക്ഷനേതാവ് എന്‍.വേണുഗോപാല്‍, ഹംസക്കുഞ്ഞ് എന്നിവര്‍ അറിയിച്ചു.

ബ്രഹ്മപുരത്ത് 36 ഏക്കര്‍ സ്ഥലവും ചേരാനല്ലൂരില്‍ 12 ഏക്കര്‍ സ്ഥലവും ഇടപ്പള്ളിയില്‍ രണ്ടര ഏക്കര്‍ സ്ഥലവും വാങ്ങിയതിലുള്ള ക്രമക്കേട് എജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. ബ്രഹ്മപുരത്തെ സ്ഥലത്തിനാവശ്യമായ പണം ഹഡ്കോയില്‍ നിന്നും കിട്ടുന്നതിന് കലൂരിലെ അറവുശാല ഈടായി നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം 50 ലക്ഷത്തോളം രൂപയാണ് ഹഡ്കോയ്ക്ക് നല്‍കേണ്ട പലിശ.

നഗരശുചീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫലപ്രദമായി നിറവേറ്റാന്‍ സാമ്പത്തിക പരിമിതി മൂലം കഴിയാത്ത സാഹചര്യത്തിലാണ് ബ്രഹ്മപുരത്തെ പ്രയോജനരഹിതമായ ഭൂമിക്കു വേണ്ടി കോര്‍പ്പറേഷന്‍ അരക്കോടി രൂപ പലിശ നല്‍കുന്നത്. എജിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് കൗണ്‍സില്‍ യോഗം അടിയന്തിരമായി വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X