കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ നിന്നുള്ള പണം തട്ടിയെടുക്കുന്നു

  • By Staff
Google Oneindia Malayalam News

മലപ്പുറം: ഗള്‍ഫില്‍ നിന്ന് ഓര്‍ഡിനറി കത്തുകളിലൂടെ അയക്കുന്ന ചെക്കുകളും ഡ്രാഫ്റ്റുകളും തട്ടിയെടുക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമാവുന്നു.

കത്തുകളില്‍ നിന്ന് ഓര്‍ഡിനറി ചെക്കുകള്‍ തട്ടിയെടുത്ത് അവയില്‍ കള്ളയൊപ്പിട്ട് ബാങ്കില്‍ പണം മാറുകയാണ് ഇവര്‍ ചെയ്യുന്നത്. കുറ്റിപ്പുറം ആര്‍എംഎസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം ഇതിനകം ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ഖത്തറില്‍ നിന്ന് കെ.പി.ഉമ്മര്‍ ഭാര്യ പി.എം.ആയിശുവിനയച്ച 5000 രൂപയുടെ ചെക്ക് പൊന്നാനി കാനറാ ബാങ്കില്‍ നിന്ന് സംഘം മാറ്റിയെടുത്തു. അബുദാബിയില്‍ നിന്ന് ടി.വി.ഫൈസല്‍ പിതാവ് ടി.വിമുഹമ്മദുണ്ണിക്കയച്ച മാറഞ്ചേരി കാത്തലിക് ബാങ്കിലേക്കുള്ള 4000 രൂപയുടെ ചെക്കും വി.കെ.ഷരീഫ് പിതാവ് പൂക്കയില്‍ അബ്ദുല്ലക്കുട്ടിക്ക് എരമംഗലം നെടുങ്ങാടി ബാങ്കിലേക്കയച്ച 5000 രൂപയുടെ ചെക്കും ഇതുപോലെ നഷ്ടമായി.

ചെക്കുകള്‍ തട്ടിയെടുക്കാന്‍ ഗള്‍ഫില്‍ നിന്ന് വരുന്ന കത്തുകള്‍ സംഘം പൊട്ടിച്ചു നശിപ്പിക്കുന്നതിനാല്‍ പുറംനാടുകളിലുള്ള ഉറ്റവരുടെ വിവരമറിയാതെ പലപ്പോഴും ബന്ധുക്കള്‍ വിഷമത്തിലാവുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X