ചാരായ നിരോധനം എടുത്തുകളയണം: മുഖ്യമന്ത്രി
കായംങ്കുളം: സംസ്ഥാനത്ത് ആന്റണി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചാരായ നിരോധനം എടുത്തു കളയേണ്ടതാണെന്ന് മുഖ്യമന്ത്രി ഇ കെ നായനാര്‍. ചാരായ നിരോധനത്തിന് പകരം മദ്യവര്‍ജ്ജനത്തിന് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളിലൊന്നും ചാരായ നിരോധനമില്ലെന്ന് നായനാര്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന് മുന്നോടിയായി സൃഷ്ടിക്കപ്പെട്ടതാണ് ഇപ്പോഴത്തെ മദ്യദുരന്തമെന്നും അദ്ദേഹം ആരോപിച്ചു.
നവംബര്‍ 14 ചൊവാഴ്ച കായങ്കുളം വനിതാപോളിടെക്നിക്കിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു നായനാര്‍.
കേരളത്തില്‍ അഴിമതിരഹിത ഭരണം നടത്തി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരാണ് തന്റെതെന്ന് നായനാര്‍ അവകാശപ്പെട്ടു. അതിനാല്‍ തന്റെ സര്‍ക്കാര്‍ ചരിത്രത്തില്‍ സ്ഥാനം നേടും.
തന്റെ മന്ത്രിസഭയില്‍ അഴിമതിക്കാരായ മന്ത്രിമാര്‍ ആരുമില്ലെന്നും നായനാര്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications