നിഷാദ് സംഭവം : രണ്ട് പേര്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം: കെ എസ് യു പ്രവര്‍ത്തകനായ നിഷാദിന്റെ പുറത്ത് കത്തി കൊണ്ട് ചുവരെഴുത്തു നടത്തിയ കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ രണ്ട് പേര്‍ കൂടി അറസ്റ്റിലായി.
നിലമേല്‍ എന്‍ എസ് എസ് കോളേജ് ചെയര്‍മാന്‍ ചിതറ തെറ്റിമുക്ക് ശാലിനി വിലാസില്‍ രാജേഷ്(23), കൗണ്‍സിലര്‍ കല്ലറ പാലമൂട് ക്ഷേത്രത്തിനടുത്ത് കിഴക്കുംകര പുത്തന്‍വീട്ടില്‍ ജയന്‍(19) എന്നിവരെയാണ് നവംബര്‍ 14 ചൊവാഴ്ച കണ്‍ന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരേത്തേ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
രാജേഷിനോടും ജയനോടും ഒപ്പമായിരുന്നു നിഷാദ് യൂണിവേഴ്സിറ്റി കോളേജില്‍ എത്തിയത്. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് അതിഥികളെ ക്ഷണിക്കാന്‍ എത്തിയതായിരുന്നു യൂണിയന്‍ ഭാരവാഹികളായ മൂന്നു പേരും.
യൂണിവേഴ്സിറ്റി കോളേജിനകത്തേയ്ക്ക് നിഷാദിനെ കൂട്ടിക്കൊണ്ടു പോയ രാജേഷും ജയനും അവിടെ വച്ച് ഒഴിഞ്ഞുമാറുകയും എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിഷാദിനെ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭീകര മര്‍ദ്ദനത്തിനിരയായി മെഡിക്കല്‍ കോളേജിലെ ഐ സി യു വില്‍ ചികിത്സയിലായിരുന്ന നിഷാദിനെ പേ വാര്‍ഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications