Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല നട ഇന്നു തുറക്കും

പത്തനംതിട്ട: ഇനി വ്രതശുദ്ധിയുടെ നാളുകള്‍. 41 ദിവസത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നവംബര്‍ 15 ബുധനാഴ്ച തുറക്കും. ബുധനാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. നട തുറന്ന് വിളക്കു കൊളുത്തുന്നതല്ലാതെ മറ്റ് പൂജകളൊന്നുമുണ്ടാവില്ല. ബുധനാഴ്ച രാത്രി സോപാനത്ത് പുതിയ മേല്‍ശാന്തി വി . പി .ശംഭു വാധ്യാര്‍ നമ്പൂതിരിയുടെ അവരോധം നടക്കും.

വൃശ്ചികം ഒന്നായ വ്യാഴാഴ്ച രാവിലെ ഗണപതി ഹോമത്തോടെ പൂജകള്‍ തുടങ്ങും.

ഇനി പുലരികള്‍ക്കും അന്തികള്‍ക്കും കര്‍പ്പൂരഗന്ധത്തിന്റെ വിശുദ്ധി. ശരണം വിളികളുടെ ഘോഷം. മണ്ഡലം നോയമ്പെടുത്ത് മനസു കൊണ്ടൊരു തീര്‍ത്ഥയാത്രയാണ് അടുത്ത 41 ദിവസം. രണ്ടു നേരവും കുളി. ബ്രഹ്മചര്യം. ജപം. ധ്യാനം. സ്വാതികാഹാരം. ക്ഷേത്രദര്‍ശനം. അതില്‍ നിന്നു നേടുന്ന വിശുദ്ധിയുടെ പുണ്യം.

നട തുറക്കുന്ന ദിവസം തന്നെ ദര്‍ശനം നടത്താന്‍ അയ്യപ്പന്മാര്‍ എത്തിത്തുടങ്ങി. മറുനാട്ടുകാരാണ് അധികവും. ശബരിമലപ്പാതകളിലും പമ്പാനദീതടത്തിലും ശരണംവിളികള്‍ മുഴങ്ങിത്തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+