യുറേനിയം കേസ്: പ്രത്യകസംഘം രൂപീകരിച്ചു
കൊച്ചി: വിവാദമായ യുറേനിയം ദണ്ഡ് കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം അസിസ്റന്റ് പൊലീസ് കമ്മീഷണര്‍ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണച്ചുമതല ഏറ്റെടുത്തു.
പൊലീസ് പിടിച്ചെടുത്ത യുറേനിയം ദണ്ഡുകള്‍ നവംബര്‍ 15 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. തൊണ്ടി മുതല്‍ നോര്‍ത്ത് പൊലീസ് സ്റേഷനില്‍ തന്നെ സൂക്ഷിക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി. ഈ കേസില്‍ പിടിയിലായ എട്ടു പേരുടെ ജാമ്യാപേക്ഷ വ്യഴാഴ്ച കോടതി പരിഗണിക്കും.
യുറേനിയം ദണ്ഡുകള്‍ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കണമെന്ന നിര്‍ദ്ദേശത്തിനായി ആറ്റമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് സെക്രട്ടറി ഡോ.പാര്‍ത്ഥസാരഥിയുടെ ഉപദേശം തേടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications