Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ബാങ്ക് നിക്ഷേപത്തില്‍ പകുതി പ്രവാസികളുടേത്

തിരുവനന്തപുരം: കേരളത്തില്‍ വിദേശമലയാളികളുടെ ബാങ്ക് നിക്ഷേപത്തില്‍ വര്‍ധന. വിദേശങ്ങളിലുള്ള മലയാളികള്‍ തൊഴില്‍ നഷ്ടപ്പെടല്‍, ശമ്പളം വെട്ടിക്കുറക്കല്‍ മുതലായ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുകയാണെന്ന വാര്‍ത്തകള്‍ നിലനില്ക്കുമ്പോഴാണ് ഈ വര്‍ധന.

വിദേശമലയാളികളുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപത്തോടൊപ്പമെത്തിയിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം കേരളത്തിലെ ബാങ്കു നിക്ഷേപത്തിന്റെ 49.91 ശതമാനം വിദേശ മലയാളികളുടെ വകയായി വരുമ്പോള്‍ ആഭ്യന്തര നിക്ഷേപം 50.09 ശതമാനമാണ്.

വിദേശമലയാളികളുടെ നിക്ഷേപം വര്‍ധിച്ചതിനു കാരണം കണ്ടെത്താനാവാതെ സാമ്പത്തിക വിദഗ്ദ്ധര്‍ ബുദ്ധിമുട്ടുകയാണ്. നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ അവിടെയുള്ള മലയാളികളെ മടക്കി അയയ്ക്കുന്നതു കാരണം കേരളത്തിന്റെ മണിഓര്‍ഡര്‍ സാമ്പത്തികവ്യവസ്ഥ തകരുമെന്നാണ് ഇവര്‍ പ്രവചിച്ചിരുന്നത്. ലോകത്ത് പൊതുവെ നിലവിലുള്ള സാമ്പത്തികമാന്ദ്യവും വിദേശമലയാളി നിക്ഷേപത്തെ ബാധിച്ചിട്ടില്ലെന്നതും സാമ്പത്തിക വിദഗ്ദ്ധരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴത്തെ നിക്ഷേപവളര്‍ച്ചാ നിരക്ക് തുടരുകയാണെങ്കില്‍ ഏറെത്താമസിയാതെ വിദേശമലയാളി നിക്ഷേപം ആഭ്യന്തര നിക്ഷേപത്തെ കടന്നു പോവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+