രാജ്കുമാര്‍ ഇന്ന് ബാംഗ്ലൂരിലെത്തും
ബാംഗ്ലൂര്‍: നവംബര്‍ 16 വ്യാഴാഴ്ച ഉച്ചക്കു മുമ്പായി രാജ്കുമാര്‍ ബാംഗ്ലൂരിലെത്തിയേക്കും. കോയമ്പത്തൂരിനടുത്ത് ഒരു ഗസ്റ്ഹൗസിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്കുമാറിനെ കൊണ്ടുവരാനായി കോയമ്പത്തൂരിലേക്ക് കര്‍ണാടക സര്‍ക്കാര്‍ ഹെലികോപ്ടര്‍ അയച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരമാണ് രാജ്കുമാറിനെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. ഈറോഡില്‍ നിന്ന് അദ്ദേഹത്തെ കോയമ്പത്തൂരിനിടുത്തുള്ള ഗസ്റ്ഹൗസിലേക്ക് കൊണ്ടുപോവുകയായിരുന്നു.












Click it and Unblock the Notifications