Get Updates
Get notified of breaking news, exclusive insights, and must-see stories!

മോചനം തമിഴരും കന്നടക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും

മുലയാനൂര്‍: താന്‍ മോചിതനായത് തമിഴരും കന്നടക്കാരും തമ്മിലുള്ള ബന്ധം വഷളാവാതിരിക്കാന്‍ സഹായിക്കുമെന്ന് കന്നട നടന്‍ രാജ്കുമാര്‍ പറഞ്ഞു. നവംബര്‍ 16 വ്യാഴാഴ്ച ടിഎംസി നേതാവ് രാമരാജന്റെ ഭൂതപ്പാടിയിലെ വീട്ടില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ്കുമാര്‍.

ബാംഗ്ലൂരിലേക്ക് ഹെലികോപ്്റ്ററില്‍ തിരിക്കുന്നതിനു മുമ്പായാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

വീരപ്പന്റെ ബന്ദിയായി കഴിയേണ്ടി വന്നത് തന്റെ വിധിയാണ്. താന്‍ മോചിതനായത് തമിഴരും കന്നടക്കാരും തമ്മിലുള്ള ബന്ധം വഷളാവാതിരിക്കാന്‍ സഹായിക്കും. തമിഴ്നാടിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ സഹോദരന്മാരെ പോലെ കഴിയും. രാജ്കുമാര്‍ പറഞ്ഞു.

വീരപ്പന്‍ തന്നെ നന്നായി പരിചരിച്ചിരുന്നുവെന്നും ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും രാജ്കുമാര്‍ പറഞ്ഞു.

109 ദിവസത്തിനു ശേഷം വീരപ്പന്റെ പിടിയില്‍ നിന്ന് മോചിതനായ രാജ്കുമാര്‍ ക്ഷീണിതനായി കാണപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തോടൊപ്പം നക്കീരന്‍ ഗോപാലുമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+