രാജ്കുമാര്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു
ഈറോഡ്: കന്നട നടന്‍ രാജ്കുമാര്‍ ഈറോഡില്‍ നിന്നും ബാംഗ്ലൂരിലേക്ക് ഹെലികോപ്ടറില്‍ പുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം മറ്റൊരു ബന്ദിയായിരുന്ന നാഗേഷുമുണ്ട്.
സിംഗംപേട്ട ഹയര്‍ സെക്കന്റി സ്കൂളില്‍ നിന്നാണ് നവംബര്‍ 16 വ്യാഴാഴ്ച രണ്ടു ഹെലികോപ്ടറുകളിലായി രാജ്കുമാറും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നാഗേഷും പുറപ്പെട്ടത്. രാജ്കുമാറും ഭാര്യ പര്‍വതമ്മയും ഒരു ഹെലികോപ്ടറിലും മറ്റുള്ളവര്‍ മറ്റൊരു ഹെലികോപ്റ്ററിലുമായി യാത്രതിരിച്ചു.












Click it and Unblock the Notifications