രാജ്കുമാര്‍ ബാംഗ്ലൂരിലെത്തി
ബാംഗ്ലൂര്‍: കന്നട നടന്‍ രാജ്കുമാര്‍ ബാംഗ്ലൂരിലെത്തി. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഹെലികോപ്ടറിലാണ് നവംബര്‍ 16വ്യാഴാഴ്ച അദ്ദേഹം വന്നിറങ്ങിയത്.
വിമാനത്താവളത്തിലെത്തിയ രാജ്കുമാറിന്റെ ബന്ധുക്കളും ആരാധകരും ഹര്‍ഷാതിരേകത്തോടെയാണ് അദ്ദേഹത്തെ എതിരേറ്റത്.
തുടര്‍ന്ന് സുരക്ഷാഉദ്യോഗസ്ഥറുടെ അകമ്പടിയോടെ രാജ്കുമാറും കുടുംബാംഗങ്ങളും വീട്ടിലേക്ക് പോയി.
ഈറോഡില്‍ ഇന്നലെ രാത്രി ചെലവഴിച്ചതിനു ശേഷമാണ് രാജ്കുമാര്‍ ബാംഗ്ലൂരിലേക്ക് തിരിച്ചത്.












Click it and Unblock the Notifications