Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗിയായി നടിച്ചു; വീരപ്പന്‍ മോചിപ്പിച്ചു

ബാംഗ്ലൂര്‍: നെടുമാരനോപ്പമെത്തിയ ഒരു വനിതാ ഡോക്ടര്‍ പറഞ്ഞതു പ്രകാരം രോഗബാധിതനായി നടിച്ചതിനെ തുടര്‍ന്നാണ് വീരപ്പന്‍ തന്നെ വിടാനൊരുങ്ങിയതെന്ന് രാജ്കുമാര്‍ പറഞ്ഞു.

നവംബര്‍ 16 വ്യാഴാഴ്ച വിധാന്‍ സൗധയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ്കുമാര്‍.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു തമിഴ് സര്‍ക്കാരിതര സംഘടനയുമായി ബന്ധമുള്ള ഭാനു എന്ന ഡോക്ടറാണ് നെടുമാരനോടൊപ്പം തന്നെ കാണാനെത്തിയത്. തന്നോടൊപ്പം വീരപ്പനെയും കൂട്ടാളികളെയും ഡോക്ടര്‍ പരിശോധിച്ചിരുന്നു. രോഗിയാണെന്ന് നടിക്കാന്‍ ഡോക്ടര്‍ തന്നോട് പറഞ്ഞു. രോഗബാധിതനായ തന്നെ വിട്ടയക്കണമെന്ന് ഡോക്ടര്‍ വീരപ്പനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് വീരപ്പന്‍ തന്നെ മോചിതനാക്കാന്‍ സമ്മതിക്കുകയായിരുന്നു. രാജ്കുമാര്‍ പറഞ്ഞു.

വീരപ്പന്‍ തന്നെ ഒരിക്കലും പീഡിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. പക്ഷേ നാഗപ്പ രക്ഷപ്പെട്ടതിനു ശേഷം തങ്ങള്‍ ഭയങ്കര സംഘര്‍ഷമനുഭവിച്ചു. ഒരു ഘട്ടത്തില്‍ തന്നെ കൊന്നോളാന്‍ വരെ ഞാന്‍ വീരപ്പനോട് പറഞ്ഞു. നാഗപ്പ രക്ഷപ്പെട്ടതിനു ശേഷം മറ്റ് ബന്ദികളെ വീരപ്പന്‍ കെട്ടിയിട്ടപ്പോഴാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്. താന്‍ നീണ്ട കാലം ജീവിച്ചുകഴിഞ്ഞുവെന്നും തന്നോടൊപ്പമുള്ളവരെ കെട്ടിയിടുന്നതിനു പകരം തന്നെ കൊല്ലാമെന്നും വീരപ്പനോട് പറഞ്ഞു. രാജ്കുമാര്‍ സംഘര്‍ഷഭരിതമായ ദിനങ്ങളുടെ ഓര്‍മകള്‍ വിവരിച്ചു.

ഗോപാല്‍ മോചനദൗത്യവുമായി കാട്ടില്‍ വരുമ്പോഴൊക്കെ തങ്ങളുടെ പ്രതീക്ഷകളുണരുമായിരുന്നു. പക്ഷേ ഗോപാലിന്റെ നാലാമത്തെ ദൗത്യം പരാജയപ്പെട്ടപ്പോള്‍ തങ്ങള്‍ ശരിക്കും ഭയന്നു. കാട്ടില്‍ നിന്ന് ഒരിക്കലും പുറത്തുപോകാനാവില്ലെന്ന് തങ്ങള്‍ കരുതി.

തന്നെ മോചിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് വീരപ്പന്‍ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളോട് നന്ദി പറഞ്ഞു. വീരപ്പനെ കുറിച്ച് ചോദിച്ചപ്പോള്‍ അയാളും ഒരു മനുഷ്യനാണെന്നും അയാള്‍ കാരണമാണ് താന്‍ ഇപ്പോള്‍ സ്വതന്ത്രനായിരിക്കുന്നതെന്നും രാജ്കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+