പിഞ്ചുബാലന്‍ ടെമ്പോവാന്‍ മുട്ടി മരിച്ചു
പെരുമ്പാവൂര്‍: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുബാലന്‍ ടെമ്പോവാന്‍ മുട്ടി മരിച്ചു. തൃശൂര്‍ കണ്ണന്‍കുളങ്ങര പുളിക്കല്‍ ജോയിയുടെ ഏകമകന്‍ നിതില്‍ (നാല്) ആണ് മരിച്ചത്.
പെരൂമ്പാവൂരിനടുത്ത് ചേരാനല്ലൂരില്‍ ജോയിയുടെ ഭാര്യ ഷിജിയുടെ വീട്ടുമുറ്റത്താണ് അപകടം നടന്നത്.
ഷിജിയുടെ സഹോദരന്‍ വീട്ടുമുറ്റത്ത് ടെമ്പോ പിറകോട്ടെടുക്കുന്നതിനിടയില്‍ കളിച്ചുകൊണ്ടിരുന്ന നിതില്‍ വണ്ടിയുടെ അടിയില്‍ പെടുകയായിരുന്നു.ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേരാനല്ലൂര്‍ ഇടശേരി തോമസിന്റെ മകളാണ് ഷിജി.












Click it and Unblock the Notifications