കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനാപകടം: സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ട്രാഫിക് സിഗ്നല്‍ തെറ്റിച്ച് പാഞ്ഞ സ്വകാര്യബസിടിച്ച് സൈക്കിളില്‍ സഞ്ചരിച്ചിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു.മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.

വിവരമറിഞ്ഞ് ഓടിക്കൂടിയ വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് ബസ് തല്ലിത്തകര്‍ത്തു.ബസ് ഡ്രൈവറെ പൊലീസ് അറസ്റുചെയ്തു.തെറ്റായ സൈഡിലൂടെ വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

നെട്ടൂര്‍ രണ്ടു പുളിക്കല്‍ വിജയന്റെ മകന്‍ വിജീഷ് (14) ആണ് മരിച്ചത്.വിജേഷിനൊപ്പം സൈക്കിളിലുണ്ടായിരുന്ന നെട്ടൂര്‍ പീടിയേക്കല്‍ വീട്ടില്‍ ശശിയുടെ മകന്‍ ശരത്തിനെ(13) പരിക്കുകളോടെ പാലാരിവട്ടം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

മരട് മാങ്കായില്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ വിജേഷും ശരതും രാവിലെ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു കുണ്ടന്നൂര്‍ ജംഗ്ഷനില്‍ ചേര്‍ത്തലയില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടം വരുത്തിവച്ചത്.കുണ്ടന്നൂര്‍ ജംഗ്ഷനിലെ ട്രാഫിക് സില്‍ വകവയ്ക്കാതെ ബസ് മുന്നോട്ട് കയറിയതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ സൈക്കിളില്‍ നിന്നും തെറിച്ച വിജീഷ് ചെന്നു വീണത് ബസിന്റെ പിന്‍ചക്രത്തിനടിയിലേക്കായിരുന്നു.പിന്നിലിരുന്നിരുന്ന ശരത് റോഡരികിലെ പാടത്തേക്ക് തെറിച്ചുവീണു.

വിവരമറിഞ്ഞ് ഓടിക്കൂടിയ വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് ബസ് തല്ലിത്തകര്‍ത്തു.റോഡ് ഗതാഗതവും തടസപ്പെടുത്തി.സംഭവസ്ഥലത്തെത്തിയ പൊലീസ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിവീശാന്‍ ശ്രമിച്ചത് കൂടുതല്‍ സംഘര്‍ഷത്തിന് കാരണമായി.

നാട്ടുകാരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്ന് പൊലീസിനെ എതിരിട്ടതോടെ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന നിലയായി.അസിസ്റന്റ് പൊലീസ് കമ്മീഷണര്‍ എം.ഐ.തോമസ് ,പനങ്ങാട് എസ്.ഐ.സാജന്‍ കോയിക്കല്‍ എന്നിവരെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് രംഗം ശാന്തമായത്.വിജീഷിന്റെ അച്ഛന്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്.അമ്മ സുഷുമ.ഇവരുടെ ഏക മകനാണ് വിജീഷ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X