Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവണപ്രസാദം മുടങ്ങാതിരിക്കാന്‍ സംവിധാനമായി

പത്തനംതിട്ട: ശബരിമല സീസണില്‍ അരവണ പ്രസാദം മുടങ്ങാതെ വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗങ്ങളായ ചാരുപാറ രവിയും പ്രൊഫ.ഡി.ശശിധരനും അറിയിച്ചു.

സന്നിധാനത്ത് നവംബര്‍ 16 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇതു പറഞ്ഞത്. ഇതിന്റെ ചുമതല ഏല്പിച്ച പഞ്ചമി പാക്ക് കേരള പ്രതിദിനം 80,000 ടിന്‍ അരവണ തയ്യാറാക്കുമെന്ന് ദേവസ്വം ബോര്‍ഡംഗങ്ങള്‍ പറഞ്ഞു.

ആവശ്യമുള്ള അരവണ പ്രസാദം മുടങ്ങാതെ വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജസ്റിസ് എസ്.ശങ്കരസുബന്‍, ജസ്റിസ് എ.ലക്ഷ്മിക്കുട്ടി എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്കിയിരുന്നു.

അരവണയുണ്ടാക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ ബോര്‍ഡ് പൂര്‍ത്തിയാക്കി കഴിഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പ് അരവണയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തും. ഇപ്പോള്‍ സന്നിധാനത്ത് രണ്ടു ലക്ഷം ടിന്‍ അരവണ വില്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡംഗങ്ങള്‍ അറിയിച്ചു.

ചക്കുപാലത്തുള്ള കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക്് സമീപത്ത് വനം വകുപ്പ് അഞ്ച് ഹെക്ടര്‍ വനഭൂമി പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. മരങ്ങള്‍ മുറിക്കാതെ ചെറിയ വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്താന്‍ ഇവിടം പ്രയോജനപ്പെടുത്തുമെടുത്തുമെന്ന് ചാരുപാറ രവിയും പ്രൊഫ.ശശിധരനും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+