കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധര്‍മ്മടം സ്ഫോടനം ബോംബു കൈകാര്യം ചെയ്യുമ്പോള്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരി ധര്‍മ്മടത്തെ സിപിഎം ഓഫീസില്‍ നവംബര്‍ 13 തിങ്കളാഴ്ച നടന്ന സ്ഫോടനം ബോംബു കൈകാര്യം ചെയ്യുമ്പോള്‍ സംഭവിച്ചതാണെന്ന് ഫോറന്‍സിക് വിഭാഗം നിഗമനത്തിലെത്തിയതായി അറിയുന്നു.

സാഹചര്യങ്ങളും സംഭവത്തിന്റെ സ്വഭാവവും സ്ഫോടനഫലമായുണ്ടായ പരിക്കുകളും ബോംബാക്രമണത്തിന്റെ സൂചനകള്‍ നല്കുന്നില്ലെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

തിരുവനന്തപുരം ഫോറന്‍സിക് ലാബ് അസിസ്റന്റ് ഡയറക്ടര്‍ എസ്.പ്രമീളയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഫോടനമുണ്ടായ സാഹചര്യത്തെക്കുറിച്ച് പരിശോധിക്കുന്നത്. പൊട്ടിത്തെറി നടന്ന മുറിയില്‍ നിന്ന് ശേഖരിച്ച സ്റീല്‍ ബോംബ് നിര്‍മ്മിക്കുന്ന പാത്രം, അടപ്പ്, സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍, രക്തസാമ്പിള്‍, മുള്ളാണി തുടങ്ങിയവ ഫോറന്‍സിക് വിദഗ്ദ്ധര്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്.

ധര്‍മ്മടം മീത്തലേപീടിക മേലൂര്‍ റോഡില്‍ പുഴക്കരയിലൂടെ പോകുന്ന റോഡരികിലാണ് എ.കെ.ജി. സ്മാരക വായനശാല പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ കെട്ടിടം. ഇവിടെ തിങ്കളാഴ്ച രാവിലെ 9.50നും 10.00നും ഇടയിലാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് പറയുന്നു.

സിപിഎം കേന്ദ്രത്തില്‍ നിര്‍മ്മാണത്തിലുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ എതിരാളികളുടെ വക ബോംബാക്രമണത്തിന് ഒട്ടും സാധ്യതയില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X