ബസ്സിലെ സ്ത്രീപീഡനം: നടപടിയുണ്ടാവണം
മലപ്പുറം: ബസ്സില്‍വച്ച് സ്ത്രീകളെ പീഡിപ്പിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വരെ നിയമമുണ്ടായിട്ടും പൊലീസ് അതിനു തയാറാവുന്നില്ലെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി അധ്യക്ഷ പ്രൊഫ.മീനാക്ഷി തമ്പാന്‍ പറഞ്ഞു.
ബസ്സിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കൊക്കെ ബസ്സുടമയ്ക്കും കണ്ടക്ടര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെ ബസ്സില്‍ നടക്കുന്ന സ്ത്രീപീഡനത്തിന് അവര്‍ക്കെതിരെ നടപടിയെടുക്കാവുന്നതാണ്. ഒരിക്കലെങ്കിലും പൊലീസ് അങ്ങിനെ ചെയ്താല്‍ ഇത്തരം സംഭവങ്ങള്‍ കുറയുമെന്ന് മീനാക്ഷി തമ്പാന്‍ പറഞ്ഞു.












Click it and Unblock the Notifications