Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറിയാന്‍ പ്രശ്നം: അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായി

കൊച്ചി: സിഎടിയു അഖിലേന്ത്യാ സെക്രട്ടറി വി.ബി.ചെറിയാനെ സംസ്ഥാന ഭാരവാഹി സ്ഥാനത്തു നിന്നൊഴിവാക്കിയ സാഹചര്യങ്ങളെ ക്കുറിച്ചന്വേഷിക്കുന്ന രംഗരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അവസാനഘട്ടത്തിലെത്തി. സിഐടിയു കേന്ദ്ര നേതൃത്വമാണ് രംഗരാജന്‍ കമ്മീഷനെ നിയോഗിച്ചത്.

രംഗരാജന്‍ കമ്മീഷനു മുമ്പാകെ ചെറിയാന്‍ വിമതപ്രവര്‍ത്തനം നടത്തിയതിനുള്ള വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിനു കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന.

കഴിഞ്ഞയാഴ്ച എറണാകുളത്ത് നടന്ന തെളിവെടുപ്പില്‍ പരാതിക്കാര്‍ ചെറിയാനെതിരായ തെളിവുകള്‍ രംഗരാജനു മുന്നില്‍ അവതരിപ്പിച്ചു. പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ് ഫാക്ടറിയിലെ യൂണിയന്‍ പിളര്‍ത്താന്‍ സമാന്തരയോഗം വിളിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. യൂണിയന്‍ പ്രവര്‍ത്തകരും സിഐടിയു പെരുമ്പാവൂര്‍ ഏര്യാ കമ്മിറ്റി ഭാരവാഹികളുമായ ടി.വി.പത്മനാഭന്‍, ഡി.സുനില്‍ എന്നിവരാണ് കമ്മീഷനു മുമ്പില്‍ ഇതു സംബന്ധിച്ച തെളിവു നല്കിയത്.

ട്രാവന്‍കൂര്‍ റയോണ്‍സിലെ യൂണിയന്‍ പിളര്‍ത്താന്‍ ചെറിയാനും മറ്റു സിപിഎം വിമത നേതാക്കളും ചേര്‍ന്ന് പെരുമ്പാവൂരിലെ റോയല്‍ ടൂറിസ്റ് ഹോമില്‍ പ്രത്യേക യോഗം സംഘടിപ്പിച്ചതായി ഇവര്‍ കമ്മീഷനെ അറിയിച്ചു. 1999 ഒക്ടോബര്‍ 30ന് നടന്ന യോഗത്തില്‍ 14 യൂണിയന്‍ അംഗങ്ങള്‍ പങ്കെടുത്തു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയാനോടും കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.

സിഐടുയു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍.രവീന്ദ്രനാഥ്, അഖിലേന്ത്യാ സെക്രട്ടറി എം.എം.ലോറന്‍സ്, എറണാകുളം ജില്ലാസെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.ചന്ദ്രന്‍പിള്ള എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തെളിവെടുപ്പ് നടന്നത്.

നവംബര്‍ 28 ചൊവാഴ്ച ആലപ്പുഴയില്‍ സിഐടിയു സംസ്ഥാന സമ്മേളനം ആരംഭിക്കുകയാണ്. ഇതിനു മുമ്പ് അന്വേഷണക്കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്ര സെക്രട്ടേറിയറ്റിനു സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+