ശ്വാനമേളയില്‍ 300 പട്ടികള്‍ പങ്കെടുക്കും
തിരുവനന്തപുരം: നവംബര്‍ 19 ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ശ്വാനമേളയില്‍ മുന്നൂറിലേറെ പട്ടികള്‍ പങ്കെടുക്കും. എല്ലാ വിഭാഗം പട്ടികള്‍ക്കുമുള്ള അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പാണ് തിരുവനന്തപുരത്ത് നടക്കുന്നത്.
അകിത, ഷിത് ലാഡ് എന്നീ അപൂര്‍വഇനങ്ങളില്‍ പെടുന്ന പട്ടികളാണ് ശ്വാനമേളയുടെ പ്രധാന ആകര്‍ഷണമെന്ന് തിരുവനന്തപുരം കെന്നല്‍ ക്ലബ് സെക്രട്ടറി എസ്.അജയകുമാര്‍ പറഞ്ഞു.
തിരുവനന്തപുരം മേയര്‍ പ്രൊഫ.ജെ.ചന്ദ്ര മേള ഉദ്ഘാടനം ചെയ്യും. എന്‍.പി.കൂപ്പര്‍, ലാറി യുവെന്‍ എന്നിവരാണ് വിധികര്‍ത്താക്കള്‍.












Click it and Unblock the Notifications