Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വിമുക്തഭടന്മാര്‍ക്ക് കോര്‍പ്പറേഷന്‍

തിരുവനന്തപുരം: കേരളത്തിലെ ഒട്ടേറെ വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ പുതിയൊരു കോര്‍പ്പറേഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍.

സൈന്യത്തിന്റെ പതാകദിന ഫണ്ട് കമ്മിറ്റിയുടെയും രാജ്യസൈനിക് ബോര്‍ഡിന്റെയും സംയുക്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതു നിലവില്‍ വരാന്‍ ഇനിയും രണ്ടു മാസമെങ്കിലും എടുത്തേക്കും. ഇന്ത്യന്‍ കമ്പനി നിയമത്തിന്റെ കീഴില്‍ രജിസ്റര്‍ ചെയ്യാനുദ്ദേശിക്കുന്ന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട് - നായനാര്‍ പറഞ്ഞു. വിമുക്തഭടന്മാരുടെ കോര്‍പ്പറേഷന്‍ നിലവില്‍ വരുന്നതോടെ കേരളത്തിലെ 77ാമത്തെ കോര്‍പ്പറേഷനായിരിക്കും അത്.

ഇടതുമുന്നണി സര്‍ക്കാര്‍ രൂപീകരിച്ച സൈനിക ക്ഷേമനിധി മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികരുടെ ബന്ധുക്കള്‍ക്ക് ഈ പദ്ധതിയില്‍ നിന്ന് ഇതിനകം തന്നെ ഒന്നരക്കോടിയിലധികം രൂപ നല്‍കിയതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. കാര്‍ഗില്‍ യുദ്ധത്തില്‍ പരിക്കേറ്റ ഒമ്പത് സൈനികര്‍ക്കായി 10 ലക്ഷത്തിലധികം രൂപ നല്‍കിയിട്ടുണ്ട്.

കാര്‍ഗിലില്‍ മരിച്ച ജവാന്മാരുടെ ബന്ധുക്കള്‍ക്ക് പെട്രോള്‍ സ്റേഷനുകളും ഗ്യാസ് ഏജന്‍സികളും അനുവദിച്ചു കിട്ടാന്‍ വേണ്ട സഹായം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. 15 പേര്‍ക്ക് ഇതിനകം തന്നെ ജോലി നല്‍കിക്കഴിഞ്ഞു. മറ്റുചിലര്‍ക്ക് ഭൂമിയും സാമ്പത്തിക സഹായവും നല്‍കിയിട്ടുണ്ട് - മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+