തിരുവനന്തപുരത്ത് ഒരു കോടിയുടെ ഹെറോയിന്‍വേട്ട
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍വേട്ട. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് നവംബര്‍ 16 വ്യാഴാഴ്ച നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ ഹെറോയിന്‍ പിടി കൂടിയത്.
ഹെറോയിന്‍ കൈവശം വെച്ച രണ്ടു പേരെ അറസ്റു ചെയ്തിട്ടുണ്ട്. മധുര സ്വദേശികളായ ആര്‍. നാഗരാജന്‍, എസ്. വിക്രമന്‍ എന്നിവരാണ് അറസ്റിലായത്. വിക്രമന്‍ അതിര്‍ത്തി സംരക്ഷണ സേനയില്‍ നിന്ന് വിരമിച്ചയാളാണെന്ന് പിന്നീട് നാര്‍ക്കോട്ടിക് ബ്യൂറോ അധികൃതര്‍ അറിയിച്ചു.
ഹെറോയിന്‍ കോവളത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.












Click it and Unblock the Notifications