ഭാര്യ ഭര്‍ത്താവിനെ തലക്കടിച്ചു കൊന്നു
ചാവക്കാട്: മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. നവംബര്‍ 16 വ്യാഴാഴ്ച രാവിലെ ചാവക്കാട്ടാണ് സംഭവം.
ചാവക്കാട് കുന്നംകുളം ബൈപാസിനടുത്ത് ഓടക്കുഴലില്‍ താമസിക്കുന്ന മധുര സ്വദേശി അഴകപ്പന്‍ എന്ന അളനായക ചെട്ടിയെയാണ് ഭാര്യ തലക്കടിച്ചു കൊന്നത്. അഴകപ്പന് 40 വയസ്സായിരുന്നു.
ഭര്‍ത്താവ് രാവിലെത്തന്നെ മദ്യപിച്ച് ബഹളമുണ്ടാക്കിയപ്പോള്‍ തീകത്തിക്കാന്‍ അടുപ്പിനടുത്തു വെച്ചിരുന്ന പുളി വിറകു കൊണ്ട് ഭാര്യ പാണ്ടിയമ്മ അഴകപ്പന്റെ തലക്കടിക്കുകയായിരുന്നു.












Click it and Unblock the Notifications