നിഷാദ് സംഭവം: കെഎസ്യു ധര്‍ണ നടത്തി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍വച്ച് കെഎസ്യുക്കാരനായ നിഷാദിനെ ആക്രമിച്ച സംഭവത്തിലെ യഥാര്‍ഥ പ്രതികളെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്യു പ്രവര്‍ത്തകര്‍ കോളജിനു മുന്നില്‍ നവംബര്‍ 16 വ്യാഴാഴ്ച ധര്‍ണ നടത്തി.
വന്‍പൊലീസ് സന്നാഹത്തിനിടയിലായിരുന്നു ധര്‍ണ . പ്രശ്നങ്ങളുണ്ടാവുന്നത് ഒഴിവാക്കാന്‍ കോളജിനു ചുറ്റും പൊലീസുകാര്‍ അണിനിരന്നു.
നിഷാദിന്റെ മുതുകില്‍ എസ്എഫ്ഐ എന്ന് കത്തികൊണ്ടെഴുതിയ സംഭവത്തിലെ യഥാര്‍ഥ പ്രതികളെ അറസ്റ് ചെയ്യണമെന്നും യൂണിവേഴ്സിറ്റി കോളജില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം ഉറപ്പുവരുത്തണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.












Click it and Unblock the Notifications