വയനാട്ടില്‍ ലബോറട്ടറി സൗകര്യങ്ങള്‍ കുറവ്
കല്പറ്റ: വയനാട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ആവശ്യമായ ലബോറട്ടറി സൗകര്യങ്ങള്‍ ഇല്ലാത്തത് നിര്‍ധനരായ രോഗികളെ വലയ്ക്കുന്നു. ആവശ്യമായ ലാബ് ടെക്നീഷ്യന്മാരോ പരിശോധനാ സൗകര്യങ്ങളോ ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലുമില്ല.
രോഗികള്‍ സ്വകാര്യ ലാബുകളെയാണ് പരിശോധനക്കായി ആശ്രയിക്കുന്നത്. സ്വകാര്യലാബുകളാവട്ടെ വന്‍ഫീസാണ് ഈടാക്കുന്നത്. നിര്‍ധനരായ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അപര്യാപ്തതകള്‍ മൂലം വലയുന്നു.
രോഗനിര്‍ണയത്തിനായി നടത്തുന്ന മൈക്രോ ബയോളജി ടെസ്റിനുള്ള സംവിധാനം വയനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്ല. മറ്റെല്ലാ ജില്ലകളിലും ഇതിനുള്ള സൗകര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് ലാബ് ടെക്നീഷ്യന്മാരില്‍ കൂടുതലില്ല. മറ്റ് മിക്ക ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളിലെയും ലാബുകളിലെയും എട്ടു ടെക്നീഷ്യന്മാര്‍ വരെ ഉണ്ടെന്നിരിക്കെ വയനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികള്‍ അവഗണിക്കപ്പെടുകയാണ്.












Click it and Unblock the Notifications