Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ഭരണത്തില്‍ ന്യൂനപക്ഷത്തിന് പീഡനമെന്ന്

കൊച്ചി: സിപിഎം ഭരണത്തില്‍ ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുകയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ.അഹമ്മദ് എംപി കുറ്റപ്പെടുത്തി.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘ് പരിവാര്‍ ന്യൂന പക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ.അഹമ്മദ് എംപി കുറ്റപ്പെടുത്തി.

പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നവംബര്‍ 16വ്യാഴാഴ്ച മുസ്ലീംലീഗ് ജില്ലാക്കമ്മിറ്റി അംഗങ്ങളും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നതിന് തുല്യമാണെന്ന് അഹമ്മദ് മുന്നറിയിപ്പ് നല്കി. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ പൊലീസ് സഹായത്തോടെ സിപിഎം വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. കാസര്‍കോട്ടെ പന്നിയൂരി 28 വീടുകളും രണ്ട് ഡസന്‍ കടകളും തല്ലിത്തകര്‍ത്തു.വടക്കേ ഇന്ത്യയിലെ അക്രമങ്ങളെ പോലും ലജ്ജിപ്പിക്കുന്നതാണിതൊക്കെ -ഇ.അഹമ്മദ് പറഞ്ഞു.മുസ്ലീം ലീഗ് ജില്ലാ നേതാക്കളായ അബ്ദുള്ള ഹാജി അഹമ്മദ് സേഠ് , ടി.എ.അഹമ്മദ് കബീര്‍ ,വി.കെ.ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+