മുല്ലപ്പെരിയാറില്‍ തമിഴ്നാടിന്റെ കൈയ്യേറ്റം
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി തമിഴ്നാട് സംഘം അണക്കെട്ടിനു സമീപമുള്ള വനഭൂമി കൈയേറി മരം മുറിച്ചതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ടു ചെയ്തു.
ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലാണ് തമിഴ്നാട് സംഘമെത്തിയത്. സംഘത്തില്‍ 20 പേരാണുണ്ടായിരുന്നത്.
മരംവെട്ട് ചോദ്യം ചെയ്ത കേരള വനം വകുപ്പിന്റെ ഒരു ഗാര്‍ഡിനെ സംഘം ആക്രമിച്ചു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications