എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് വെള്ളിയാഴ്ച എത്തും
കോട്ടയം: നാലു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്ന പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ തലവന്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ ഒന്നാമന്റെ സ്വീകരണപരിപാടികള്‍ ഒരുങ്ങി.
നവംബര്‍ 17 വെള്ളിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പാത്രിയര്‍ക്കീസ് നേരെ കോലഞ്ചേരിയിലേക്കു പോകും. അവിടെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം കൊച്ചിയിലെ ഗ്രീക്ക് അംബാസഡര്‍ നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുക്കും. അതിനു ശേഷം രാത്രി കഴിച്ചുകൂട്ടാന്‍ കോട്ടയത്തേക്ക് തിരിക്കും.
കോട്ടയത്തെ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് പാത്രിയര്‍ക്കീസിന്റെ നവംബര്‍ 18 ശനിയാഴ്ചയിലെ പരിപാടികള്‍ തുടങ്ങുക. പിന്നീട് കോട്ടയത്തുള്ള ഓര്‍ത്തഡോക്സ് സഭകളും ദേവലോകത്തെ കാത്തലിക് അരമനയും സന്ദര്‍ശിക്കും.
നവംബര്‍ 19 ഞായറാഴ്ച അദ്ദേഹം പരുമലയിലേക്കു പോകും. പരുമല സെമിനാരി സഭയില്‍ വിശുദ്ധ കുര്‍ബാന കൊണ്ട ശേഷം സെന്റ് തോമസ് സ്ഥാപിച്ച സെന്റ് മേരീസ് നിരണം പള്ളിയിലെത്തും. തുടര്‍ന്ന് ബസേലിയോസ് ഓഗന്‍ ഒന്നാമന്റെ 25ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
നവംബര്‍ 20 തിങ്കളാഴ്ച കൊച്ചിയില്‍ നിന്നും അദ്ദേഹം ഇസ്താന്‍ബുളിലേക്ക് പോകും.












Click it and Unblock the Notifications