സബ് കളക്ടറുടെ വിമര്‍ശനം വിവാദമാകുന്നു
പട്ടാമ്പി: ഉദ്യോഗസ്ഥര്‍ എടുക്കുന്ന നടപടികളില്‍ ഇടപെടുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ സബ് കളക്ടര്‍ വിമര്‍ശനവുമായെത്തിയത് വിവാദമാകുന്നു. നവംബര്‍ 15 ബുധനാഴ്ച പട്ടാമ്പിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും യോഗത്തിലാണ് ഒറ്റപ്പാലം സബ് കളക്ടര്‍ ബി. അശോക് ആഞ്ഞടിച്ചത്.
പട്ടാമ്പിയില്‍ ടൈഫോയ്ഡ് പിടിപെട്ട് എണ്‍പതോളം പേര് ആശുപത്രിയിലായതിനെത്തുടര്ന്നാണ് യോഗം വിളിച്ചത്. ജലമലിനീകരണം തടയാന്‍ കാര്യക്ഷമമായ നടപടികള്‍ എടുക്കാത്തതും ആശുപത്രിയില്‍ മരുന്നെത്തിക്കാന്‍ ആരോഗ്യവകുപ്പിനു സാധിക്കാത്തതും യോഗത്തില്‍ ബഹളത്തിനിടയാക്കി. രോഗികള്‍ക്ക് മരുന്നു നല്‍കാതെ മെഡിക്കല്‍ സ്റോര്‍ പൂട്ടിപ്പോയ ജീവനക്കാരന്റെ പേരില്‍ നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. ഇളങ്കോവന് നിര്‍ദേശിച്ചത് ബഹളം മൂര്‍ച്ഛിപ്പിച്ചു.
ഇതോടെയാണ് സബ് കളക്ടര്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തുറന്നടിച്ചത്. ടൈഫോയ്ഡ് പടരുന്നതിന് കാരണം അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളാണെന്ന് സബ് കളക്ടര്‍ കുറപ്പെടുത്തി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള ചട്ടങ്ങള്‍ തന്നെ പര്യാപ്തമാണെങ്കിലും ഗ്രാമപഞ്ചായത്തുകള്‍ ഇക്കാര്യം ഗൗരവമായെടുക്കുന്നില്ല. യുക്തമായ നടപടികള്‍ പെട്ടെന്നു തന്നെ എടുക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് ആര്‍ജവമുണ്ടെങ്കില്‍ പട്ടാമ്പിയില്‍ ടൈഫോയ്ഡ് ബാധ ഉണ്ടാവില്ല - സബ് കളക്ടര്‍ പറഞ്ഞു.
സബ് കളക്ടര്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ തിരിഞ്ഞതോടെ യോഗത്തിനെത്ത്ിയ സിപിഎം, സിപിഐ പ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. നിലവിലുള്ള പൊതു അവസ്ഥയാണ് സബ് കളക്ടര്‍ ചൂണ്ടിക്കാണിച്ചതെന്ന് പറഞ്ഞ് അവസാനം ജില്ലാ കളക്ടര്‍ പ്രശ്നം രമ്യമായി പരിഹരിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications