Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മാനഭംഗപ്പെടുത്തി

പത്തനംതിട്ട: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി.60,000 രൂപയും തട്ടിയെടുത്തുവെന്ന് അടൂരിനടുത്ത് കരുവാറ്റ സ്വദേശിനിയായ യുവതി നവംബര്‍ 15 ബുധനാഴ്ച പത്തനംതിട്ട പൊലീസിന് പരാതി നല്കി.

ദില്ലിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന യുവതി അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് അയല്‍വാസിയായ സ്ത്രീ ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്തത്.തിരിച്ച് ദില്ലിയിലെത്തിയപ്പോഴേക്കും വിസ ശരിയായിട്ടുണ്ടെന്ന അറിയിപ്പുവന്നു. തുടര്‍ന്ന് അയല്‍ക്കാരിയായ സ്ത്രീയുടെ വീട്ടില്‍ ഇന്റര്‍വ്യൂ നടന്നു.പത്തനംതിട്ടയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന മൂന്നു പേരാണ് ഇന്റര്‍വ്യൂ നടത്തിയത്.വിസയ്ക്ക് 60,000 രൂപ നല്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

60,000 രൂപ ട്രാവല്‍ ഏജന്‍സിക്കാരെ ഏല്പിക്കുകയും ചെയ്തു.അടുത്ത ദിവസം രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്താന്‍ അവര്‍ ആവശ്യപ്പെട്ടു.അതനുസരിച്ച് അച്ഛനോടൊപ്പം യുവതി വിമാനത്താവളത്തിലെത്തി.അച്ഛനെ പുറത്തുനിര്‍ത്തി ഇന്റര്‍വ്യൂ നടത്തിയവരില്‍ ഒരാള്‍ യുവതിയെ വിമാനത്താവളത്തിനകത്തെ ലോഞ്ചിലേക്ക് കൂട്ടിക്കൊണ്ടു പോയി. അയാള്‍ പിന്നീട് പുറത്തുവന്ന് മകള്‍ ഗള്‍ഫിലെത്തിയിട്ട് ഫോണ്‍ ചെയ്യുമെന്ന് പറഞ്ഞ് അച്ഛനെ മടക്കിയയച്ചു.

എന്നാല്‍ പിന്നീട് ടിക്കറ്റ് ഓകെയായിട്ടില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിമാനത്താവളത്തില്‍ നിന്നും കാറില്‍ കയറ്റി ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.രാത്രി ലോഡ്ജില്‍വച്ച് തന്നെ മാനഭംഗപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.നാലുദിവസം പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയില്‍ പൂട്ടിയിട്ടു.പിന്നീട് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഒരു ഫ്ലൈറ്റില്‍ യുവതിയെ അബുദാബിയിലേക്ക് അയച്ചു.

അബുദാബിയില്‍ ഇറങ്ങുന്നതിന് മുന്‍പ് കൂടെയുണ്ടായിരുന്നയാള്‍ മജിദാ എന്നു പേരുള്ള ഒരു പാസ്പോര്‍ട്ട് യുവതിയുടെ കയ്യില്‍ നല്കി .ധരിക്കാന്‍ പര്‍ദ്ദയും തട്ടവും നല്കി.വേഷം മാറി അബുദാബി വിമാനത്താവളത്തിലിറങ്ങിയെങ്കിലും മജിദാ എന്ന പേരില്‍ വിസ ഇല്ലാതിരുന്നതിനാല്‍ ജയിലിലിട്ടു.

പിന്നീട് ഒരു മലയാളിയുടെ സഹായത്തോടെ ജയിലില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി അയല്‍ക്കാരിയായ സ്ത്രീയുടെയും ട്രാവല്‍ഏജന്‍സി നടത്തുന്ന മൂന്നുപേരുടെയും പേരില്‍ പൊലീസ് സ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+