പട്ടാപ്പകല്‍ മോഷണത്തിന് ശ്രമിച്ച തമിഴര്‍ പിടിയില്‍
ആലുവ: പട്ടാപ്പകല്‍ ട്രാവല്‍ ഏജന്‍സി മാനേജരെ കൊള്ള ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു തമിഴരെ പൊലീസ് പിടികൂടി. തിരുച്ചിറപ്പിള്ളി സ്വദേശികളായ യുവാക്കളാണ് നവംബര്‍ 16 വ്യാഴാഴ്ച പൊലീസ് പിടിയിലായത്.
ട്രാവല്‍ ഏജന്‍സി മാനേജരായ കെ. ഇട്ടീര റെയില്‍വെ സ്റേഷന്‍ റോഡിലൂടെ നടക്കുന്നതിനിടയില്‍ ഇവര്‍ രണ്ടുപേരും മുന്നില്‍ ചാടിവീണ് പഴ്സ് തട്ടിപ്പറിച്ചു. ബാങ്കില്‍ നിന്നെടുത്ത 45,000 രൂപ പിടിച്ചെടുത്തശേഷം പഴ്സ് ഇട്ടീരയുടെ കൈയിലേക്ക് അവര്‍ വലിച്ചെറിഞ്ഞു.
ഇട്ടീരയുടെ നിലവിളി കേട്ട് ഓടിയെത്തിയ ട്രാഫിക് പൊലീസുകാര്‍ മോഷ്ടാക്കളെ പിന്തുടരുകയും അറസ്റു ചെയ്യുകയായിരുന്നു. മുഴുവന്‍ പണവും മോഷ്ടാക്കളില്‍ നിന്ന് തിരിച്ചുപിടിച്ചു.












Click it and Unblock the Notifications