Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല നട തുറന്നു

ശബരിമല: മണ്ഡലകാലപൂജകള്‍ക്കായി ശബരിമല അയ്യപ്പക്ഷേത്രം നട തുറന്നു. നവംബര്‍ 15 ബുധനാഴ്ച വൈകുന്നേരം 5.30ന് മേല്‍ശാന്തി ജി.പരമേശ്വരന്‍ നമ്പൂതിരിയാണ് ശ്രീകോവിലിന്റെ നട തുറന്നത്. തുടര്‍ന്ന് പുതിയ മേല്‍ശാന്തിയുടെ സ്ഥാനാരോഹണച്ചടങ്ങും നടന്നു.

ഇനി അറുപതുനാളുകള്‍ വ്രതശുദ്ധിയോടെ ശ്രീഅയ്യപ്പനെ ദര്‍ശിക്കാനായി ഇരുമുടിക്കെട്ടുമായി ഭക്തര്‍ എത്തും. ഇന്നലെ നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ എത്തിയിരുന്നു.

ശ്രീകോവിലിനു മുന്നിലെ സോപാനത്തില്‍ വെച്ചാണ് പുതിയ മേല്‍ശാന്തി ശംഭുവാധ്യാര്‍ നമ്പൂതിരിയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. സ്ഥാനാരോഹണം നടക്കുന്നതിനാല്‍ ബുധനാഴ്ച പ്രത്യേക പൂജകളുണ്ടായില്ല.

കണ്ഠരരാ രാജീവരരു സ്ഥാനാരോഹണച്ചടങ്ങിന് നേതൃത്വം നല്‍കി. സ്ഥാനാരോഹണച്ചടങ്ങിനു ശേഷം മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി നടയടച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+