എസ്എഫ്ഐ അക്രമം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന്
തിരുവനന്തപുരം: നിലമേല്‍ എന്‍എസ്എസ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി നിഷാദിനെ യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധി സംഘം കേരള സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗിനു നിവേദനം നല്കി.
യുഡിഎഫ് നിയമസഭാകക്ഷി ഉപനേതാവ് ജി.കാര്‍ത്തികേയന്റെ നേതൃത്വത്തിലാണ് യുഡിഎഫ് നേതാക്കള്‍ നവംബര്‍ 16 വ്യാഴാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ച് നിവേദനം നല്കിയത്.
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി പ്രവേശനത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യുഡിഎഫ് നേതാക്കള്‍ ഗവര്‍ണര്‍ക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications