Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൗധരി സര്‍ക്കാരിനെ പുനഃസ്ഥാപിക്കണമെന്ന് കോടതി

സുവ: ഫിജിയില്‍ ഇന്ത്യന്‍ വംശജനായ മഹേന്ദ്ര ചൗധരിയുടെ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാന്‍ ഫിജി ഹൈക്കോടതി ഉത്തരവായി. അട്ടിമറിക്കുശേഷം നിലവില്‍ വന്ന സര്‍ക്കാരിനു നിയമസാധുതയില്ലെന്നും കോടതി ഉത്തരവായിട്ടുണ്ട്.

ഇടക്കാല ഭരണകൂടത്തെ നിയോഗിച്ച സൈനികമേധാവി ഫ്രാങ്ക് ബെയ്നിമാരമയുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. സര്‍ കമിസെസെ മാര തന്നെയാണ് ഇപ്പോഴും നിയമപ്രകാരമുള്ള പ്രസിഡന്റെന്നും പാര്‍ലമെന്റ് ഇപ്പോഴും നിയമപരമായി നിലനില്ക്കുന്നുവെന്നും ജസ്റിസ് ടോണി ഗേറ്റ്സ് വിധിച്ചു.

പാര്‍ലമെന്റിന്റെ അടിയന്തിര സമ്മേളനം വിളിച്ചു കൂട്ടാന്‍ കോടതി പുറത്താക്കപ്പെട്ട പ്രസിഡന്റ് സര്‍ കമിസെസെ മാരയ്ക്കു നിര്‍ദ്ദേശം നല്കി. വിവിധവംശവിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ച് 1997ല്‍ നിലവില്‍ വന്ന ഭരണഘടന അസാധുവാക്കിയ നടപടിയെ ചോദ്യം ചെയ്ത് ഇന്ത്യന്‍ വംശജനായ ചന്ദ്രികാപ്രസാദാണ് കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+