കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏക്കല്‍ മണ്ണ് തള്ളുന്നത് പോര്‍ട്ട് ട്രസ്റിന് ഭാരിച്ച ചെലവ്

  • By Staff
Google Oneindia Malayalam News

കൊച്ചി: തുറമുഖത്തെ ഏക്കല്‍ മണ്ണ് കളയുന്നത് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റിന് വന്‍ചെലവ് വരുത്തിവെക്കുന്നു. മികച്ച വളമായ ഏക്കല്‍ മണ്ണ് വാങ്ങാന്‍ ആരുമില്ലാത്തതുകൊണ്ട് ഇപ്പോള്‍ പോര്‍ട്ട് ട്രസ്റ് അത് കടലില്‍ തള്ളുകയാണ്.

ഒന്നാന്തരം വളമായ ഏക്കല്‍ മണ്ണ് പല വിളകളുടെയും കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്. കൃഷി ആവശ്യത്തിനായി ഉപയോഗിക്കാവുന്ന ഏക്കല്‍മണ്ണ് വാങ്ങാന്‍ ആരും തയാറാവാത്തതുകൊണ്ട് വര്‍ഷത്തില്‍ 35 കോടി ചെലവിട്ടാണ് ഇത് ആഴക്കടലില്‍ തള്ളുന്നത്.

ഈ ചെലവ് കുറക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ് പോര്‍ട്ട് ട്രസ്റ്. ഏക്കല്‍ മണ്ണ് വില്‍ക്കുന്നത് സഹകരണമേഖലയെ ഏല്‍പ്പിക്കുക എന്ന നിര്‍ദേശം ചിലര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഏക്കല്‍മണ്ണിന്റെ വില്പന നടന്നില്ലെങ്കില്‍ അഴിമുഖത്തിലൂടെ കടലിലേക്ക് ഒഴുക്കിവിടുക എന്നതാണ് ഒരു മാര്‍ഗം. ഇതിനുള്ള സംവിധാനം ഒരുക്കുകയാണെങ്കില്‍ ഇപ്പോഴുള്ള ചെലവ് പകുതിയാക്കി കുറക്കാന്‍ കഴിയും.

ചെലവ് കുറക്കാന്‍ ഫലപ്രദമായ മാര്‍ഗത്തിനായി നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഓഷ്യന്‍ ടെക്നോളജിയുമായി ബന്ധപ്പെട്ടുവരികയാണ്.

ഏക്കല്‍മണ്ണ് ഉള്‍ഭാഗങ്ങളില്‍ കൊണ്ടുപോയിടുക എന്നതാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു മാര്‍ഗം. അതിനായി രണ്ട് ഏക്കര്‍ സ്ഥലം പോര്‍ട്ട് ട്രസ്റ് കണ്ടെത്തേണ്ടതുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X