ആകാശവാണി 24 മണിക്കൂര്‍ വാര്‍ത്താചാനല്‍ തുടങ്ങും
ദില്ലി: ജനുവരി 26 റിപ്പബ്ലിക്ക് ദിനം മുതല്‍ ആകാശവാണി 24 മണിക്കൂര്‍ വാര്‍ത്താ ചാനല്‍ തുടങ്ങും. ആകാശവാണിയുടെ എഫ്എം ന്യൂസ് ചാനലിലാണ് 24 മണിക്കൂര്‍ വാര്‍ത്താ സംപ്രേഷണം തുടങ്ങുന്നത്.
ഇതില്‍ നാലു മണിക്കൂര്‍ പ്രാദേശികവാര്‍ത്തകള്‍ക്കും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കുമായി വിട്ടുകൊടുത്തിരിക്കുകയാണ്. തിരുവനന്തപുരം ഉള്‍പ്പെടെ 10 കേന്ദ്രങ്ങളിലാണ് എഫ്എം വാര്‍ത്താ ചാനല്‍ തുടങ്ങുന്നത്. ഭാവിയില്‍ മറ്റു കേന്ദ്രങ്ങളില്‍ നിന്നും സംപ്രേഷണം ആരംഭിക്കും. നാലു മണിക്കൂര്‍ ഒഴിച്ചുള്ള പരിപാടികള്‍ ദില്ലി ആകാശവാണി നിലയത്തില്‍ നിന്നായിരിക്കും സംപ്രേഷണം ചെയ്യുക.
നവംബര്‍ 16 വ്യാഴാഴ്ച ദില്ലി ആകാശവാണി ഭവനില്‍ പ്രസാര്‍ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജീവ് രത്തന്‍ഷാ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ വെള്ളിയാഴ്ചയും യോഗം ചേരുന്നുണ്ട്.












Click it and Unblock the Notifications