അസമില്‍ ആറു പേരെ വെടിവെച്ചുകൊന്നു
ഗുവാഹട്ടി: അസമില്‍ ഒരു വ്യവസായിയുടെ വീട്ടിലെ ആറു പേരെ ഉള്‍ഫ തീവ്രവാദികളെന്ന് കരുതുന്ന ഒരു സംഘം വെടിവെച്ചുകൊന്നു.
ശിബ്സാഗര്‍ ജില്ലയില്‍ നവംബര്‍ 16 വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പത്തോളം വരുന്ന തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യവസായിയും അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും മൂന്ന് വേലക്കാരുമാണ് കൊല്ലപ്പെട്ടത്.
കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഉള്‍ഫ ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ 22 മുതലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ 35 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications