സര്‍ക്കാരുകളുടെ പാളിച്ചയ്ക്കു കാരണം സിപിഎം: സിപിഐ
ദില്ലി: കേരളത്തിലെയും ബംഗാളിലെയും ഇടതു മുന്നണി സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലെ പാളിച്ചയ്ക്കു കാരണം സിപിഎം ആണെന്ന് സിപിഐ.
പാര്‍ട്ടി പരിപാടി പുതുക്കാന്‍ ദില്ലിയില്‍ നടക്കുന്ന പ്ലീനത്തില്‍ സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍ അവതരിപ്പിച്ച 16 പേജുള്ള സംഘടനാ റിപ്പോര്‍ട്ടിലാണ് സിപിഎമ്മിനെ വിമര്‍ശിച്ചിട്ടുള്ളത്.
കേരളത്തില്‍ സിപിഎമ്മിന്റെ വല്യേട്ടന്‍ നയം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്നത് ഇടതുപക്ഷ പ്രവര്‍ത്തകരില്‍ അഴിമതി, സ്വജനപക്ഷപാതം, അപ്രമാദിത്തം എന്നിവ വളരുന്നതിന് കാരണമായിട്ടുണ്ടെന്ന് ബര്‍ദാന്‍ റിപ്പോര്‍ട്ടില്‍ വിലയിരുത്തി.
വര്‍ഗീയതയ്ക്കെതിരെ കോണ്‍ഗ്രസ്സുമായി തുറന്ന സഖ്യമാവാമെന്നാണ് സിപിഐ നയം. ബിജെപി ഇതര മുന്നണിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും മൂന്നാം മുന്നണിയുടെ സാധ്യതയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല.












Click it and Unblock the Notifications