കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്കുമാര്‍ മോചനം: അടിത്തറ ഒരുക്കിയത് താനെന്ന് ഗോപാല്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: വീരപ്പന്റെ പക്കല്‍ നിന്നും കന്നഡ നടന്‍ രാജ്കുമാര്‍ മോചിതനായത് താന്‍ ആദ്യം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണെന്ന് നക്കീരന്‍ എഡിറ്റര്‍ ആര്‍.ആര്‍. ഗോപാല്‍. രാജ്കുമാറിനെ മോചനത്തിലേക്ക് നയിച്ച അവസ്ഥ ഉണ്ടാക്കിയത് തന്റെ ദൗത്യങ്ങളാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

തന്റെ ആദ്യ മോചന ദൗത്യത്തില്‍ കൊണ്ടു വന്ന വീഡിയോ കാസറ്റുകളിലൂടെയാണ് രാജ്കുമാര്‍ ആരോഗ്യവാനാണെന്ന് ആദ്യം ലോകം അറിഞ്ഞത്. കാസറ്റിലൂടെ തമിഴരോടും കന്നഡിഗരോടും സമാധാനം പാലിക്കാന്‍ രാജ്കുമാര്‍ അഭ്യര്‍ത്ഥിച്ചതും ഇരുവിഭാഗങ്ങളും തമ്മില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ തടയാന്‍ സഹായിച്ചു. ഇതാണ് തന്റെ ആദ്യദൗത്യത്തിലെ പ്രധാന നേട്ടമെന്ന് ഗോപാല്‍ പറഞ്ഞു.

ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ഐക്യത്തോടെയും സമാധാനത്തോടെയും വര്‍ത്തിച്ചതാണ് അന്തിമമായി രാജ്കുമാറിന്റെ മോചനത്തിലേക്കെത്തിച്ചതെന്ന് ഗോപാല്‍ അവകാശപ്പെട്ടു.

രാജ്കുമാര്‍ മോചിതനായ ആറാമത്തെ ദൗത്യത്തില്‍ തനിക്ക് പങ്കുകൊള്ളാന്‍ സാധിക്കാത്തതിലുള്ള വിഷമം അദ്ദേഹം മറച്ചു പിടിച്ചില്ല. രാജ്കുമാര്‍ മോചിതനാകുമ്പോള്‍ താന്‍ ഈറോഡിലായിരുന്നുവെന്ന് ഗോപാല്‍ പറഞ്ഞു.

രാജ്കുമാറിന്റെ മോചനത്തില്‍ തമിഴ് ദേശീയ പ്രസ്ഥാന നേതാവ് പി. നെടുമാരനും മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരും വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പല ഭാഗത്തുനിന്നും വിമര്‍ശനം ഉയരുമ്പോഴും പ്രശ്നം രമ്യമായി പരിഹൃതമാകുന്നതുവരെ ക്ഷമാപൂര്‍വം പ്രവര്‍ത്തിച്ച തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെയും ഗോപാല്‍ അഭിനന്ദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X