രാജ്കുമാറിനെ വിട്ടത് നെടുമാരന്റെ ഉറപ്പിന്മേല്‍
ചെന്നൈ: വീരപ്പന്റെ ചില ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാം എന്ന് നെടുമാരന്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് രാജ്കുമാര്‍ മോചിതനായതെന്ന് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി പറഞ്ഞു.
നവംബര്‍ 17 വെള്ളിയാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുമാരന്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വീരപ്പന്‍ രാജ്കുമാറിനെ മോചിപ്പിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വീരപ്പനെ പിടികൂടുന്നതിന് തുടര്‍ന്ന് സ്വീകരിക്കാന്‍ പോവുന്ന നടപടികളെ കുറിച്ച് വാര്‍ത്താ ലേഖകര്‍ ചോദിച്ചപ്പോള്‍ കരുണാനിധി ഒഴിഞ്ഞുമാറി. രാജ്കുമാറിനെ ബാംഗ്ലൂരിലേക്ക് യാത്രയയച്ചതിനു ശേഷം നെടുമാരനുമായും നക്കീരന്‍ ഗോപാലുമായും നടത്തിയ ചര്‍ച്ചയെ കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താനും അദ്ദേഹം തയ്യാറായില്ല.
താനുമായി കൂടിക്കാഴ്ച നടത്താനായി രാജ്കുമാര്‍ എപ്പോഴാണ് ചെന്നൈയിലേക്ക് വരുന്നതെന്ന കാര്യം അറിയില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കരുണാനിധി പറഞ്ഞു.












Click it and Unblock the Notifications