ജാഗിര്‍ കൗര്‍ സിബിഐക്കു മുന്നില്‍ ഹാജരായി
ദില്ലി: ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അധ്യക്ഷ ജാഗിര്‍ കൗര്‍ നവംബര്‍ 17 വെള്ളിയാഴ്ച സിബിഐക്കു മുന്നില്‍ ഹാജരായി. തന്റെ മകളായ ഹര്‍പീത് കൗറിനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയാണ് ജാഗിര്‍ കൗര്‍.
വെള്ളിയാഴ്ച രാവിലെ 11.15നാണ് ദില്ലിയിലെ സിബിഐ ഹെഡ്ക്വാട്ടേഴ്സില്‍ ജാഗിര്‍ കൗര്‍ ഹാജരായത്. സിബിഐ ഉദ്യോഗസ്ഥര്‍ കൗറിനെ ചോദ്യം ചെയ്തു.
സിബിഐ ഹെഡ്ക്വാട്ടേഴ്സില്‍ ഹാജരാകാന്‍ ബുധനാഴ്ച ജാഗിര്‍ കൗറിനോട് പഞ്ചാബ്, ഹരിയാനാ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications