രോഗിയായി ഭാവിച്ചുവെന്ന വാര്‍ത്ത തെറ്റ്: രാജ്കുമാര്‍
ചെന്നൈ: താന്‍ രോഗിയാണെന്നു ഭാവിച്ചതിനെ തുടര്‍ന്നാണ് വീരപ്പന്‍ തന്നെ മോചിപ്പിച്ചതെന്ന മാധ്യമങ്ങളിലെ വാര്‍ത്ത തെറ്റാണെന്ന് രാജ്കുമാര്‍ പ്രസ്താവിച്ചു.
ബാംഗ്ലൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ തന്റെ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് നവംബര്‍ 17 വെള്ളിയാഴ്ച പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ രാജ്കുമാര്‍ പറഞ്ഞു. അത്തരം കപടനാടകം കളിച്ച് മോചിതനാവാമെന്ന് ഒരിക്കലും താന്‍ ചിന്തിച്ചിരുന്നില്ല.
താന്‍ പറഞ്ഞതെന്താണെന്ന് രാജ്കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചതിങ്ങനെ: നെടുമാരനോടൊപ്പം വന്ന വനിതാ ഡോക്ടര്‍ ഭാനു തന്നെ പരിശോധിച്ചതിനു ശേഷം ഇത്രയും മോശമായ ആരോഗ്യസ്ഥിതി വെച്ച് എങ്ങനെ കഴിയുന്നുവെന്ന് തന്നോട് ചോദിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ താന്‍ ആരോഗ്യവാനാണെന്ന് ഭാവിച്ചേ പറ്റൂ എന്ന് താന്‍ ഭാനുവിനോട് പറയുകയായിരുന്നു.
നെടുമാരന്റെയും മറ്റ് ദൂതന്മാരുടെയും ശ്രമങ്ങളും കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ ക്ഷമാപൂര്‍വമായ നീക്കങ്ങളും മൂലമാണ് താന്‍ മോചിതനായതെന്ന് രാജ്കുമാര്‍ പറഞ്ഞു. ഈ പ്രശ്തത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
രാജ്കുമാറിനെ മോചിപ്പിക്കുവാന്‍ ദൂതനായി പോയ തമിഴ് ദേശീയവാദി നേതാവ് നെടുമാരനാണ് രാജ്കുമാറിന്റെ പ്രസ്താവന മാധ്യമങ്ങള്‍ക്ക് നല്‍കിയത്.












Click it and Unblock the Notifications