രാജ്കുമാറിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍
ബാംഗ്ലൂര്‍: രാജ്കുമാറിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോ.ബി.രമണറാവു നവംബര്‍ 17 വെള്ളിയാഴ്ച പറഞ്ഞു.
രാജ്കുമാറിന്റെ ശരീരത്തില്‍ പ്രാണികള്‍ കടിച്ച പാടുകളുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ആരോഗ്യനില തൃപ്തികരമാണ്.- ഡോ. രമണറാവു പറഞ്ഞു.പ്രത്യേക പരിശോധനക്കായി രാജ്കുമാറിനെ ശനിയാഴ്ച ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
നര്‍മം പറയുന്ന ശീലമൊന്നും അദ്ദേഹം ഒഴിവാക്കിയിട്ടില്ലെന്നും ആളുകളുമായി സംസാരിക്കാന്‍ ഏറെ താത്പര്യം കാണിക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications