10 യുഎസ് മിഷനറിമാര്‍ ഇന്ത്യ വിടണമെന്ന്
മധുര: രാമേശ്വരം ദ്വീപില്‍ വസിക്കുന്ന 10 അമേരിക്കന്‍ മിഷനറിമാരോട് ഇന്ത്യ വിട്ടുപോകാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നവംബര്‍ 19 ഞായറാഴ്ചയോടെ ഇന്ത്യ വിടാനാണ് ഉത്തരവ്. ഇവരുടെ വിസ പുതുക്കാത്തതിനാലാണ് ഇവരോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രൈസ്തവ സുവിശേഷ പ്രസംഗകരായ ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ കഴിയുകയാണ്. രാമേശ്വരത്തെ മെയ്യംപുള്‍ സഭയുടെ കീഴിലാണ് ഇവര്‍ സുവിശേഷ പ്രബോധനം നടത്തിയിരുന്നത്.
ഇന്ത്യയിലെത്തുന്ന മിഷനറിമാര്‍ ഓരോ ആറു മാസത്തിലും വിസ പുതുക്കേണ്ടതുണ്ട്. പക്ഷെ രാമേശ്വരത്തെ അമേരിക്കന്‍ മിഷനറിമാര്‍ കഴിഞ്ഞ ആറു മാസമായി വിസ പുതുക്കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയവക്താക്കള്‍ അറിയിച്ചു.












Click it and Unblock the Notifications