മൈസൂരില്‍ വാഹനാപകടം: 4 മലയാളികള്‍ മരിച്ചു
മൈസൂര്‍: മൈസൂരിലേക്ക് വിനോദയാത്രയ്ക്കു പോയ ടൂറിസ്റ് ബസും മിനിലോറിയും കൂട്ടിയിടിച്ച് നാല് മലയാളികളുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. മൈസൂരില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ ഹുന്‍സൂര്‍-മൈസൂര്‍ റോഡില്‍ ബെലെക്കെരെക്ക് സമീപം നവംബര്‍ 17 വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് അപകടമുണ്ടായത്.
കോഴിക്കോട് ജില്ലയിലെ മടപ്പളളി സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്കു വന്ന ടൂറിസ്ര്ര്് ബസാണ് അപകടത്തില്‍ പെട്ടത്. ഒരു ടീച്ചറും മൂന്നു വിദ്യാര്‍ത്ഥിനികളുമാണ് മരണമടഞ്ഞത്. മരിച്ച ടീച്ചറുടെ പേര് ഷൈമ എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ തിരിച്ചറിഞ്ഞിടുണ്ട്. പക്ഷെ പേര് പുറത്തു വിട്ടിട്ടില്ല. മിനിലോറിയില്‍ സഞ്ചരിച്ചിരുന്ന കൂര്‍ഗുകാരനായ ഒരു ആണ്‍കുട്ടിയും അപകടത്തില്‍ മരിച്ചു.
പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ എട്ടു പേര്‍ വിദ്യാര്‍ത്ഥികളും നാലു പേര്‍ ടീച്ചര്‍മാരുമാണ്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
14 ടീച്ചര്‍മാരും 54 കുട്ടികളും ഉള്‍പ്പെടെ 68 പേരും ചേര്‍ന്നാണ് വിനോദയാത്രയ്ക്കു പോയത്.
ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ടൂറിസ്റ് ബസ് മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് മൈസൂര്‍ പോലീസ് സൂപ്രണ്ട് ശ്രീനിവാസന്‍ അറിയിച്ചു.












Click it and Unblock the Notifications